മൃദുലമാം നിന് സാമീപ്യമേറ്റു ഞാന്‍
സ്വരുക്കൂട്ടിയിരുന്നു നിനക്കായൊരു വസന്ത കാലം
നിറവായ് നിനവായ് എന്‍ കിനാക്കളില്‍ എന്നും
നിറഞ്ഞിരുന്നു നിന് കര ലാളനകള്‍
കൈ കുമ്പിളില്‍ ചേര്‍ത്ത് വച്ചിരുന്നു ഞാന്‍ എന്നും
വര്‍ണ ചിത്രങ്ങളാല്‍ തീര്‍ത്തൊരു പൂക്കളം നിനക്കായ്
മിഴി രണ്ടും പൂട്ടി നീ നടന്നകലുമീ രാവില്‍
എനിക്ക് തുണയായ് നിന് ഓര്‍മ്മകള്‍ മാത്രം
ഒരു തെല്ലും അറിഞ്ഞിരുന്നില്ല നീ എന്‍ ഗദ്ഗദം
മിഴികളില്‍ മറഞ്ഞു കിടന്നോരെന്‍ നൊമ്പരം
കണ്ണീരില്‍ കുതിരുമെന്‍ യാത്രാ മൊഴിയിലും
നിന് സ്നേഹ നിശ്വാസങ്ങള്‍ അലയടിക്കുമെന്നും ...